|    Nov 21 Wed, 2018 1:13 am
FLASH NEWS

നിയമ വിദ്യാര്‍ഥിനിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് നാടിന്റെ പിന്തുണ

Published : 9th August 2018 | Posted By: kasim kzm

കെ എം അക്ബര്‍

ചാവക്കാട്: ഖരമാലിന്യ സംസ്—ക്കരണ പ്ലാന്റിനെതിരേ നിയമ വിദ്യാര്‍ഥിനി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് നാടിന്റെ പിന്തുണ. സമരം മൂന്നാം ദിവസം പിന്നിട്ടതോടെ പിന്തുണയറിച്ച് രാഷ്ട്രീയ കക്ഷി ഭേദമന്യേ നേതാക്കളും പ്രവര്‍ത്തകരും പന്തലിലെത്തി.
ചാവക്കാട് നഗരസഭയുടെ പരപ്പില്‍ത്താഴം ഖരമാലിന്യ സംസ്—ക്കരണ പ്ലാന്റിനു മുന്നിലാണ് നിയമ വിദ്യാര്‍ഥിനിയും ഖരമാലിന്യ സംസ്—ക്കരണ പ്ലാന്റിനടുത്തെ താമസക്കാരിയുമായ സോഫിയ മിഥുന്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. ലാലൂര്‍ സമര നായകന്‍ ടി കെ വാസു ഇന്നലെ സമര പന്തലിലെത്തി സോഫിയക്ക് പിന്തുണയറിയിച്ചു. കൂടാതെ എസ്ഡിപിഐ, കോണ്‍ഗ്രസ്, മുസ്്‌ലീം ലീഗ്, പിഡിപി നേതാക്കളും വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടന നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് സമരപ്പന്തലിലെത്തി. 20 വര്‍ഷത്തിലധികമായി നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ പരപ്പില്‍താഴത്ത് ശാസ്ത്രീയമായ രീതിയില്‍ മാലിന്യസംസ്—കരണം നടക്കാത്തതിനാല്‍ ദുര്‍ഗന്ധവും പുഴുശല്യവും രൂക്ഷമായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സംസ്—ക്കരണ പ്ലാന്റിനെതിരേ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നിരവധി തവണ നാട്ടുകാര്‍ നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു പരിഹാരവും ഉണ്ടായിരുന്നില്ല.
പ്ലാന്റിലെത്തിക്കുന്ന മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടേയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്—ക്കരിക്കാത്തതിനാല്‍ പുഴുവരിക്കുന്ന നിലയിലാണ്. ചെറിയ ചാറ്റല്‍ മഴ പെയ്താല്‍ ഈ മാലിന്യം ചീഞ്ഞളിഞ്ഞ് പുറത്തേക്കൊഴുകുകയാണ് പതിവ്. മലിനജലം തൊട്ടടുത്ത കാനയിലൂടെ മത്തിക്കായലിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നുണ്ട്. ഇത് പരിസരവാസികളായ 50ല്‍പരം കുടുംബങ്ങള്‍ക്ക് വന്‍ ആരോഗ്യഭീഷണിയാണ് സൃഷ്ടിക്കുന്നത്.
പ്ലാന്റില്‍ നിന്നും മാലിന്യം പുറത്തേക്കൊഴുകുന്നുവെന്ന പരാതി വ്യാപകമായതോടെ ഇതേകുറിച്ച് അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതേസമയം അനിശ്ചിതകാല നിരാഹാര സമരത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ ലഭിക്കുന്ന പിന്തുണ നഗരസഭ ഭരിക്കുന്ന സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. സമരത്തെ എന്തു വിലകൊടുത്തും തകര്‍ക്കാനാണ് സിപിഎം ശ്രമം.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss