|    Jun 23 Sat, 2018 12:12 pm
FLASH NEWS

നിയമ ലംഘനം; വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കുമെതിരേ കേസ്

Published : 22nd July 2016 | Posted By: SMR

കോട്ടയം: പോലിസ് പരിശോധയില്‍ നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കുമെതിരേ കേസെടുത്തു.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 425, അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് സ്വകാര്യ ബസ് െ്രെഡവര്‍മാര്‍ക്കെതിരേ മൂന്ന്, ടിപ്പര്‍ ലോറികളുടെ നിയമലംഘനം 70, കാമറക്കണ്ണില്‍ കുടുങ്ങിയ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 543, പലവക 10 അങ്ങനെ 1051 പെറ്റിക്കേസുകളും, ഇരുചക്രവാഹനവിഭാഗത്തില്‍ അമിതവേഗത നാല്, വാഹനത്തിന്റെ രൂപമാറ്റം രണ്ട്, മൂന്നുപേരുടെ യാത്ര 12, ഓട്ടോറിക്ഷകളില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചുകൊണ്ടുപോയതിന് ഒന്ന്, ടിപ്പറുകളുടെ അമിതവേഗത നാല്, വണ്‍വെ തെറ്റിച്ച് വാഹനം ഓടിച്ചതിന് 17, െ്രെഡവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂന്ന്, പാര്‍ക്കിങ് നിരോധിത മേഖലയില്‍ വാഹനം നിറുത്തിയിട്ടതിന് 44, കാല്‍ നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സീബ്രാലൈനില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഏഴ്, മദ്യപിച്ച വാഹനം ഓടിച്ച ബസ് െ്രെഡവര്‍മാര്‍ക്ക് എതിരെ രണ്ട് എന്നിങ്ങനെയാണ് കേസുകളെടുത്തത്.
ഇതിനു പുറമേ യാത്രാ ബസ്സുകളില്‍ സീറ്റ് സംവരണനിയമം ലംഘിച്ച യാത്രക്കാര്‍ക്കുമുണ്ട് ശിക്ഷ. സ്ത്രീകളുടെ സീറ്റിലിരുന്ന പുരുഷന്മാര്‍ക്കെതിരെ 14, ഭിന്നശേഷിക്കാരുടെ സീറ്റ് കൈയേറിയതിന് രണ്ട്, മുതിര്‍ന്ന പൗരന്മാരുടെ സീറ്റ് ഒഴിഞ്ഞുകൊടുക്കാതെ യാത്രചെയ്തതിന് 4 നാല് എന്നിങ്ങനെയാണ് യാത്രക്കാര്‍ക്കെതിരേ എടുത്ത കേസുകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss