|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നിയമ പഠനം: നിലവാരം മെച്ചപ്പെടുത്തണമെന്ന് നരിമാന്‍

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നിയമ പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു പ്രോല്‍സാഹജനകമായ പാഠ്യപദ്ധതി അനിവാര്യമാണെന്നു ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍. “ഇന്ത്യയിലെ നിയമ വിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ ഹാവഡ് ലോ സ്‌കൂള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തു പഠിച്ചു എന്നതല്ല പ്രധാനം, എങ്ങനെ പഠിച്ചു എന്നതാണ് പ്രധാനം.
രാജ്യത്തെ പ്രധാന നിയമ പഠന സ്ഥാപനങ്ങളായ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി ഫോര്‍ ട്രെയ്‌നിങ് ലോ ടീച്ചേഴ്‌സ് പോലുള്ള സ്ഥാനങ്ങളില്‍ പ്രഫസര്‍മാരുടെ പ്രകടനം വിദ്യാര്‍ഥികള്‍ വിലയിരുത്തല്‍ ആവശ്യമാണ്. രാജ്യത്തെ മിക്കവാറും ലോ കോളജുകളിലും സ്ഥിരം അധ്യാപകരില്ല, കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് ഇവിടെ അധ്യാപകരെ നിയമിക്കുന്നത്. നിയമ വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതില്‍ സ്ഥിരം അധ്യാപകരുടെ പ്രാധാന്യം നിയമ കമ്മീഷന്‍ അവരുടെ ആദ്യ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിയമ കമ്മീഷന്റെ ആ ശുപാര്‍ശ ശരിയായ അര്‍ഥത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാലയിലെ തന്റെ പഠനകാലത്ത് തന്നെ സ്വാധീനിച്ച നിരവധി കേസുകളുണ്ടായിട്ടുണ്ട്. കോണ്‍ട്രാക്ട് നിയമങ്ങളുടെ അടിസ്ഥാന തത്ത്വങ്ങള്‍ താന്‍ പാഠിച്ചത് നിയമ പുസ്തകങ്ങളിലെ വ്യവസ്ഥകള്‍ വായിച്ചല്ല. പകരം അക്കാലത്തെ പ്രധാനപ്പെട്ട ഗാര്‍ലില്‍ കാര്‍ബോളിക് സ്‌മോക് കമ്പനി കേസ്, ഭഗവാന്‍ ദാസ്ഗിര്‍ദാര്‍ ലാല്‍ ആന്റ് കമ്പനി കേസ് തുടങ്ങിയവ പഠിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss