|    Oct 21 Sun, 2018 12:34 am
FLASH NEWS

നിയമ നിര്‍മാണത്തിനായുള്ള കുറുക്കുവഴിയായി ഓര്‍ഡിനന്‍സുകള്‍ മാറരുത്: മുഖ്യമന്ത്രി

Published : 19th January 2017 | Posted By: fsq

 

തിരുവനന്തപുരം: നിയമനിര്‍മാണത്തിനായുള്ള കുറുക്കുവഴിയായി ഓര്‍ഡിനന്‍സുകള്‍ മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ മെംബേഴ്‌സ് ലോഞ്ചില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര ഘട്ടങ്ങളില്‍ ഓര്‍ഡിനന്‍സ് ഒഴിവാക്കാനാവില്ല.  എന്നാല്‍ ഏറ്റവും അടുത്ത അവസരത്തില്‍ത്തന്നെ അത് സഭയില്‍ ബില്ലാക്കി അവതരിപ്പിച്ച് പാസാക്കാനും കഴിയണം. നിയമസഭയുടെ പ്രധാന ധര്‍മം നിയമനിര്‍മാണമാണ് എന്നത് പലപ്പോഴും നാം മറന്നുപോകുന്നു എന്ന സ്വയം വിമര്‍ശനത്തിനുകൂടി ഈയവസരം വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമനിര്‍മാണസഭയെ ചലനാത്മകമായ ജനാധിപത്യസ്ഥാപനമായി വളര്‍ത്തിക്കൊണ്ടുവന്നതില്‍ നിയമനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നമ്മുടെ നിയമനിര്‍മാണങ്ങളുടെ ചുവടുപിടിച്ച് മറ്റു സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാര്‍ പോലും നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.രാജഭരണക്കാലത്തെ വിളംബരങ്ങളും മറ്റും നിയനിര്‍മാണത്തിന്റെ പൂര്‍വ മാതൃകകളാണ്. ക്ഷേത്ര പ്രവേശന വിളംബരം പോലുള്ള രാജകീയ വിളംബരങ്ങള്‍ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകള്‍ പ്രസിഡന്റിന്റെ അനുമതി കിട്ടാതെ തിരിച്ചയക്കപ്പെടുന്ന അവസ്ഥ ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  യോഗത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ, മുന്‍നിയമസഭാ  സെക്രട്ടറി ഡോ. എന്‍.കെ. ജയകുമാര്‍, മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവന്‍, നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss