|    Jan 17 Tue, 2017 6:47 pm
FLASH NEWS

‘നിയമോപദേശകന്റെ ഇടപെടലില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം”

Published : 14th July 2016 | Posted By: SMR

കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോടതിയിലെത്തിയ സംഭവത്തിലും കശുവണ്ടി കോ ര്‍പറേഷനിലെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍ നല്‍കിയ ഹരജിയുടെ വക്കാലത്ത് ഏറ്റെടുത്ത സംഭവത്തിലും മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.
അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നു പ്രഖ്യാപിച്ച് കൈയടി വാങ്ങിയ ഉടന്‍തന്നെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്റെ ഇടപെടല്‍. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ട്ടിനുവേണ്ടി ഹാജരായതിനു തൊട്ടുപിന്നാലെയാണ്, സര്‍ക്കാര്‍ എതിര്‍കക്ഷിയായ അഴിമതി കേസില്‍ ദാമോദരന്റെ ഓഫിസ് വാദിഭാഗത്തുള്ളത്.
അഴിമതിക്കെതിരേ ശക്തമായ നിലപാടെടുക്കും എന്ന തോന്നലുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
അതേസമയം അഴിമതിക്കാരെ രക്ഷപ്പെടുത്തുന്നതിന് നിയമോപദേശകന്റെ സേവനം നല്‍കുകയും ചെയ്യുന്നു. ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെതിരേ എം കെ ദാമോദരന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി വി എസ് അച്യുതാനന്ദന്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായി നിലകൊള്ളുന്ന ഒരാള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ കോടതിയിലെത്തിയിട്ടും ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കാന്‍ പോലും പ്രതിപക്ഷം തയ്യാറായിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക