|    Jan 20 Fri, 2017 11:24 am
FLASH NEWS

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നു

Published : 25th November 2015 | Posted By: G.A.G

തിരുവനന്തപുരം : നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ എന്‍. ശക്തന്‍ വിളിച്ചു ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗം സമ്മേളന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നിയമനിര്‍മ്മാണത്തിന് പ്രാധാന്യമുള്ള സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, അനൂപ് ജേക്കബ്, എം.എല്‍.എ. മാരായ കെ.എം. മാണി, സി. ദിവാകരന്‍, മാത്യു ടി. തോമസ്, എ.എ. അസീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 17 വരെയാണ് സമ്മേളനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക