|    Aug 20 Sun, 2017 1:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്നു തുടക്കം. കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ അറസ്റ്റും തലസ്ഥാനത്തേതടക്കമുള്ള അക്രമപരമ്പരയും സഭയെ പ്രക്ഷുബ്ധമാക്കും. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവും രാഷ്ട്രീയ കൊലപാതകവും അടക്കം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന്റെ പക്കലുള്ളത്. സഭ സമ്മേളിക്കുന്ന 13 ദിവസങ്ങളില്‍ പത്തു ദിവസം നിയമനിര്‍മാണ കാര്യങ്ങള്‍ക്കായും രണ്ടു ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ഒരു ദിവസം ഉപധനാഭ്യര്‍ഥനയ്ക്കായും മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിനുശേഷം പുറപ്പെടുവിച്ച ഒമ്പത് ഓര്‍ഡിനന്‍സുകള്‍ പാസാക്കേണ്ടതുണ്ട്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനമടക്കം സുപ്രധാനമായ മറ്റു ബില്ലുകളും സമ്മേളനത്തില്‍ പാസാക്കാനുണ്ട്. സമ്മേളനത്തിന്റെ ആദ്യദിവസം സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ബില്ലാണ് സഭയുടെ പരിഗണനയ്ക്കു വരുക. ഇതോടൊപ്പം കേരള സഹകരണ സംഘങ്ങള്‍ (ഭേദഗതി) ബില്ലിന്റെ അവതരണവും സബ്ജക്റ്റ് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയും നടക്കും. രണ്ടാം ദിവസം 2017ലെ ചരക്കുസേവന നികുതി ബില്ലിന്റെയും 2017ലെ കേരള മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ (ഭേദഗതി) ബില്ലിന്റെയും അവതരണവുമാണ് നടക്കുക. ഇത്തവണ മുതല്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക