|    Dec 19 Wed, 2018 7:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ സമ്മേളനം 27ന് ആരംഭിക്കും

Published : 24th November 2018 | Posted By: kasim kzm

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ 13ാം സമ്മേളനം നവംബര്‍ 27 മുതല്‍ 13 ദിവസം ചേരുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28ന് 2018ലെ കേരള മുനിസിപ്പാലിറ്റി (മൂന്നാം ഭേദഗതി) ബില്ല്, 2018ലെ കേരള പഞ്ചായത്ത് രാജ് (മൂന്നാം ഭേദഗതി) ബില്ല്, 2018ലെ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബില്ല് എന്നിവ പരിഗണിക്കും. 29ന് 2018ലെ കേരള പോലിസ് (ഭേദഗതി) ബില്ല്, 2018ലെ കോഴിക്കോട് സര്‍വകലാശാലാ (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്ല് എന്നിവ പരിഗണിക്കും. 2018-19 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ഡിസം. 10ന് നടക്കും. ബജറ്റിന്റെ സമ്പൂര്‍ണ നടപടിക്രമം മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കുംവിധം നിയമസഭ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സഭാംഗമായിരുന്ന പി ബി അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ ചരമോപചാരമര്‍പ്പിച്ച് ആദ്യദിവസം പിരിയും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss