|    Dec 18 Tue, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ സമ്മേളനം തുടങ്ങി; ഇന്നു മുതല്‍ പ്രക്ഷുബ്ധമാവും

Published : 28th November 2018 | Posted By: kasim kzm

തിരുവനന്തപുരം: അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭയുടെ ആദ്യദിവസത്തെ സമ്മേളനം പിരിഞ്ഞു. ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ പാസാക്കാനായി ആരംഭിച്ച 13ാം നിയമസഭാ സമ്മേളനം ഇന്നു മുതല്‍ പ്രക്ഷുബ്ധമാവും. ശബരിമല വിഷയം സഭയില്‍ സജീവമായി ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്.
ഏതുഘട്ടത്തിലും ഏത് സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അബ്ദുല്‍ റസാഖ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം കെ മുനീര്‍ എംഎല്‍എ, മന്ത്രി വി എസ് സുനില്‍കുമാര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി കെ നാണു, അനൂപ് ജേക്കബ്, കെ ബി ഗണേഷ് കുമാര്‍, എന്‍ വിജയന്‍പിള്ള, ഒ രാജഗോപാല്‍, പി സി ജോര്‍ജ് എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു. അബ്ദുല്‍ റസാഖിനോടുള്ള ആദരസൂചകമായി ഒരുനിമിഷം എഴുന്നേറ്റുനിന്ന് മൗനം പാലിച്ചശേഷം സഭ പിരിഞ്ഞു. ശബരിമല വിഷയത്തില്‍ എം വിന്‍സെന്റ് സ്വകാര്യ ബില്ലിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കിക്കൊണ്ട് ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss