|    Jan 20 Fri, 2017 5:35 pm
FLASH NEWS

നിയമസഭാ സമ്മേളനം ആരംഭിച്ചു

Published : 17th October 2016 | Posted By: mi.ptk

niyamasabha

തിരുവനന്തപുരം: പൂജ അവധിയും പ്രതിപക്ഷ ബഹളവും കാരണം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിച്ചു. ബനധു നിയമന വിവാദവും വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജിയും കണ്ണൂരിലെ കൊലപാതകവും സഭയില്‍ ചര്‍ച്ചയാവും. രാവിലെ ചോദ്യോത്തരവേളയോട് പ്രതിപക്ഷ സഹകരിക്കുന്നുണ്ട്. രാജിവച്ച ഇപി ജയരാജന് പകരം മുഖ്യമന്ത്രിയുടെ സമീപത്തെ കസേര മന്ത്രി എകെ ബാലന് ലഭിച്ചു. രണ്ടാം നിരയില്‍ ഒ രാജഗോപാലിന് പുറകിലാണ് ജയരാജന്റെ പുതിയ സ്ഥാനം.
സപ്തംബര്‍ 26 മുതല്‍ ആരംഭിച്ച നിയമസഭ സ്വാശ്രയപ്രശ്‌നത്തിലെ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. പല ദിവസങ്ങളിലും ചോദ്യോത്തരവേള പോലും ഉപേക്ഷിക്കേണ്ടിവന്നു. സഭാ സമ്മേളനം നിര്‍ത്തിവച്ച സാഹചര്യത്തിലാണ് നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാരവും താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക