|    Feb 19 Sun, 2017 10:23 pm
FLASH NEWS

നിയമസഭാ വാര്‍ത്തകള്‍; സൈബര്‍ കുറ്റാന്വേഷണ വിഭാഗത്തിന് രൂപം നല്‍കും: മന്ത്രി

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സൈബര്‍ കുറ്റാന്വേഷണ വിഭാഗം രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. ജില്ലാതലങ്ങളിലേക്കു കൂടുതല്‍ സൈബര്‍ പോലിസ് സ്‌റ്റേഷന്‍ ആവശ്യമുണ്ടെങ്കില്‍ അക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. എടിഎം, ഒടിപി, മൊബൈല്‍ വാലറ്റ് തുടങ്ങിയ തിപ്പുകള്‍ തടയുന്നതിനുള്ള നടപടികളും നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സാഹിത്യ അക്കാദമിയുടെ ഭൂമിയും കെട്ടിടവും
തൃശൂരില്‍ സാഹിത്യ അക്കാദമി നിലവില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥലവും കെട്ടിടവും സാംസ്‌കാരിക വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. അക്കാദമി ആരംഭിച്ച് 60 വര്‍ഷമായെങ്കിലും ഇപ്പോഴും സ്വന്തമായ സ്ഥലത്തല്ല പ്രവര്‍ത്തിക്കുന്നത്. 1958ലാണ് സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് മാറ്റിയത്. പഴയ ജില്ലാകോടതി പ്രവര്‍ത്തിച്ചിരുന്ന കെിടമാണ് അക്കാദമിക്കായി ലഭിച്ചത്. 2.26 ഏക്കര്‍ സ്ഥലം പൊതുമരാമത്ത് വകുപ്പില്‍നിന്നും പ്രതിമാസം ഒരു രൂപയ്ക്ക് പാത്തിന് കിിയതാണെന്ന് മന്ത്രി പറഞ്ഞു.

ചാലക്കുടിയില്‍ ട്രാംവേ റെയില്‍ മ്യൂസിയം
ചാലക്കുടിയില്‍ കൊച്ചിന്‍ ട്രാംവേ റെയില്‍ മ്യൂസിയം സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്തുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. ചാലക്കുടി ആസ്ഥാനമായി 1905ല്‍ നിര്‍മിച്ച കൊച്ചിന്‍ഫോറസ്റ്റ് ട്രാംവേ സാങ്കേതിക അദ്ഭുതങ്ങളില്‍ ഒന്നായിരുന്നു. ബ്രിട്ടീഷ് റെയില്‍വേ സാങ്കേതികവിദ്യയും ജര്‍മന്‍ എന്‍ജിന്‍ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ചാലക്കുടി മുതല്‍ പറമ്പിക്കുളംവരെ 49.5 കിലോമീറ്റര്‍ നീളത്തിലാണ് ട്രാംവേ ഉണ്ടായിരുന്നത്. ഈ ചരിത്ര പൈതൃകത്തെ സംരക്ഷിക്കാനും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും മ്യൂസിയം ആവശ്യമാണ് ദേവസ്സി പറഞ്ഞു.

മല്‍സ്യ പരിശോധന
ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന മല്‍സ്യം മൊബൈല്‍ ടെസ്റ്റിങ് ലബോററികള്‍ ഉപയോഗിച്ച് ചെക്‌പോസ്റ്റുകളില്‍തന്നെ പരിശോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നു മന്ത്രി കെ കെ ശൈലജ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക, ഗോവ, സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് കൊണ്ടുവരുന്ന മല്‍സ്യത്തില്‍ രാസവസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തണമെന്നു ഇവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ കീഷണറോട് ആവശ്യപ്പെിുണ്ട്. നിയമലംഘനം തുടര്‍ന്നാല്‍ ചെക്‌പോസ്റ്റില്‍ തടയുന്നതുള്‍പ്പെടയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കിഫ്ബിയുടെ
ആദ്യയോഗം ഏഴിന്
കിഫ്ബിയുടെ ആദ്യയോഗത്തില്‍ 4,000 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഈമാസം ഏഴിനാണ് ആദ്യയോഗം. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിില്ലെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക