|    Dec 17 Sun, 2017 11:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ മന്ദിരം തകര്‍ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

Published : 15th July 2017 | Posted By: fsq

 

ദ്യോറ: സ്വാതന്ത്ര്യദിനത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഫര്‍ഹാന്‍ അഹ്മദ് (20) ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലിസ് പിടിച്ചെടുത്തു. വ്യാജ മേല്‍വിലാസം നല്‍കിയാണ് ഇയാള്‍ സിം കാര്‍ഡ് സമ്പാദിച്ചതെന്ന് അഡീഷനല്‍ പോലിസ് സൂപ്രണ്ട് ചിരഞ്ജീവ് സിന്‍ഹ അറിയിച്ചു. പോലിസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss