|    Sep 21 Fri, 2018 1:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭാ പ്രകടനം ജനങ്ങളോടുള്ള വെല്ലുവിളി: സുധീരന്‍

Published : 3rd September 2018 | Posted By: kasim kzm

തിരുവനന്തപുരം: നാടും ജനങ്ങളും നശിച്ചാലും തങ്ങളുടെ മാഫിയാപ്രവര്‍ത്തനങ്ങളും മാഫിയാസംരക്ഷണവും മുന്നോട്ടു കൊണ്ടുപോവുമെന്നു വ്യക്തമാക്കുന്ന നിയമസഭാ പ്രകടനം അക്ഷരാര്‍ഥത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. നമ്മുടെ നാട്ടിലുണ്ടായ മഹാദുരന്തത്തിന്റെ കെടുതികള്‍ ചര്‍ച്ചചെയ്ത് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനു വേണ്ടി നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈ നിയമസഭാ സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ച പി വി അന്‍വര്‍, തോമസ് ചാണ്ടി, എസ് രാജേന്ദ്രന്‍ എന്നീ എംഎല്‍എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാതാല്‍പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇതു കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss