|    Mar 28 Tue, 2017 9:20 pm
FLASH NEWS

നിയമസഭാ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ തമാശ പരിപാടിയ്ക്ക് ഉപയോഗിക്കരുത്:സ്പീക്കര്‍

Published : 7th July 2016 | Posted By: mi.ptk

sreeramakrishnan-2

തിരുവന്തപുരം: നിയമസഭാ ദൃശ്യങ്ങള്‍ ചാനലുകളുടെ തമാശ പരിപാടിയ്ക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ക്ക് കാണാന്‍ പ്രക്ഷേപണം ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യമാധ്യമങ്ങളുടെ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കായി നിയമസഭയില്‍ നിന്നുള്ളതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത് അതിരുവിടുന്നുണ്ടെന്നാണ് സ്പീക്കറുടെ നിര്‍ദേശത്തന്റെ അര്‍ത്ഥം.
കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നയപ്രസംഗത്തിനിടെ എംഎല്‍എമാര്‍ സഭയിലിരുന്ന് ഉറങ്ങുന്നതും മൊബൈല്‍ഫോണില്‍ ശ്രദ്ധിക്കുന്നതുമായ ദൃശ്യങ്ങള്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നിര്‍ദ്ദേശം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day