|    Jan 21 Sat, 2017 6:54 pm
FLASH NEWS

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി

Published : 4th May 2016 | Posted By: SMR

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കും അവരുടെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശീലനം നല്‍കി. ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പരിശീലനം നല്‍കിയത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളുടെ ചുമതലയുള്ള ജനറല്‍ ഒബ്‌സര്‍വര്‍ മുഹമ്മദ് ഷഫ്കത്ത് കമാല്‍, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ പാണ്ഡുരംഗ ചാട്ടെ, ബഞ്ജുള്‍ ബര്‍ത്താക്കുര്‍, പോലിസ് നിരീക്ഷക അഭിലാഷ ബിസ്ത, തൃക്കരിപ്പൂര്‍ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ ഇ ജെ ഗ്രേസി, കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരി സബ് കലക്ടര്‍ മൃണ്‍മയി ജോഷി, ഉദുമ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുന്നാസര്‍ സംബന്ധിച്ചു.
എഡിഎം വി പി മുരളീധരന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സമിതി നോഡല്‍ ഓഫിസര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ചും ക്ലാസ്സെടുത്തു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവ കുമാര്‍ വിശദീകരിച്ചു. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, പോസ്റ്റല്‍ ബാലറ്റ്, പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം എന്നിവയെക്കുറിച്ച് ഉദുമ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ബി അബ്ദുല്‍ നാസര്‍ സംസാരിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. മഞ്ചേശ്വരം താലൂക്ക് ഓഫിസ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദേവേശ് ദേവല്‍ സംബന്ധിച്ചു. എഡിഎം വി പി മുരളീധരന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സമിതി നോഡല്‍ ഓഫിസര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ചും ക്ലാസ്സെടുത്തു. വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജയന്‍, തഹസില്‍ദാര്‍ പരമേശ്വരന്‍ പോറ്റി സംബന്ധിച്ചു.
നാളെ കലക്ടറേറ്റില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ സെക്ടറല്‍ ഓഫിസര്‍മാരുടെ യോഗം ചേരുമെന്ന് വരണാധികാരി അറിയിച്ചു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക