|    Sep 23 Sat, 2017 2:17 am
FLASH NEWS

നിയമസഭാ തിരഞ്ഞെടുപ്പ് : സിപിഎം: എളമരം കരീമും പ്രദീപ് കുമാറും മല്‍സരിച്ചേക്കും

Published : 11th March 2016 | Posted By: SMR

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടികയായതായി സൂചന. 13, 14 തിയ്യതികളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം 14ന് നടക്കുന്ന ജില്ലാ സെക്രട്ടേറിയറ്റിലായിരിക്കും ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
സംസ്ഥാന സെക്രട്ടേറ്റിയറ്റ് അംഗം എളമരം കരീമും എ പ്രദീപ് കുമാറും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ തന്നെയാണ് പ്രദീപ് കുമാറിനെ പരിഗണിക്കുക. എളമരം കരീമായിരിക്കും ബേപ്പൂരിലെ സ്ഥാനാര്‍ഥി. ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയും കുറ്റിയാടി എംഎല്‍എയുമായ കെ കെ ലതിക വീണ്ടും മല്‍സരിച്ചേക്കും. കൊടുവള്ളിയില്‍ ലീഗ് വിമതന്‍ കരാട്ട് റസാഖിനെ പിന്തുണയ്ക്കാനും ആലോചിക്കുന്നുണ്ട്.
തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസാവും സ്ഥാനാര്‍ഥി. കാനത്തില്‍ ജമീല, സി പി മുസാഫിര്‍ അഹമ്മദ് എന്നിവരെയാണ് കോഴിക്കോട് സൗത്തിലേക്ക് പരിഗണിക്കുന്നത്. പേരാമ്പ്രയില്‍ കെ കുഞ്ഞമ്മദിന് പകരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി കുഞ്ഞമ്മദ് കുട്ടിയെ മല്‍സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്. കൊയിലാണ്ടിയില്‍ കെ ദാസന് വീണ്ടും അവസരം നല്‍കിയേക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക