|    Jan 24 Tue, 2017 11:01 pm
FLASH NEWS

നിയമസഭാ തിരഞ്ഞെടുപ്പ്: ചെലവ് ഉദ്യോഗസ്ഥരെത്തി; നിരീക്ഷണം കര്‍ശനമാക്കും

Published : 23rd April 2016 | Posted By: SMR

തൊടുപുഴ: തിരഞ്ഞെടുപ്പ് ചെലവുകളുടെ നിരീക്ഷണത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍ ജില്ലയിലെത്തി. തൊടുപുഴ, പീരുമേട്, ഇടുക്കി നിയോജകമണ്ഡലങ്ങളുടെ പരിശോധനയ്ക്ക് അഭിഷേക് ചൗഹാനാണ് നേതൃത്വം നല്‍കുന്നത്. ഫോണ്‍ 82810 99459. ഇടുക്കി ഗവ. ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്താണ് അദ്ദേഹം പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചെലവുകളുടെ നിരീക്ഷകന്‍ കേയൂര്‍ പട്ടേലാണ്.
മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്താണ് പരിശോധനകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നത്. ഫോണ്‍ 85475 34286. തിരഞ്ഞെടുപ്പ് കാലയളവില്‍ നിരീക്ഷകര്‍ ജില്ലയിലുണ്ടാകും. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെലവു നിരീക്ഷണത്തിന്റെ വിവിധ നടപടിക്രമങ്ങള്‍ അഭിഷേക് ചൗഹാന്‍ വിശദീകരിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിങ് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലാത്ത പ്രചരണ എസ്.എം.എസുകള്‍ അയയ്ക്കരുതെന്ന അറിയിപ്പ് ടെലികോം കമ്പനികള്‍ക്ക് നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക