|    Apr 22 Sun, 2018 4:57 am
FLASH NEWS

നിയമസഭാ തിരഞ്ഞെടുപ്പ്: അണികള്‍ക്ക് ആവേശമായി മുന്നണി സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം

Published : 26th April 2016 | Posted By: SMR

കാസര്‍കോട്: അണികളും നേതാക്കളുമടക്കം നിരവധി പേരുടെ അകമ്പടിയോടെ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളാണ് ഇന്നലെ കലക്ടറേറ്റില്‍ എത്തി വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ എംഎല്‍എ നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ കലക്ടറേറ്റില്‍ എത്തി റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ ബി അബ്ദുന്നാസര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ വി കുഞ്ഞിരാമന്‍, പി രാഘവന്‍, ജില്ലാ പഞ്ചായത്തംഗം ഇ പത്മാവതി, പി കെ അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, കെ മണികണ്ഠന്‍, ഐ എന്‍എല്‍ നേതാവ് മൊയ്തീന്‍ കുഞ്ഞി കളനാട്, എന്‍എസ്‌സി നേതാവ് മാട്ടുമ്മല്‍ ഹസന്‍, ടി കൃഷ്ണന്‍ തുടങ്ങിയവര്‍ ഒപ്പുണ്ടായിരുന്നു. മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ നിരവധി പ്രര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജയന്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്‍, കെപിസിസി നിര്‍വാഹക സമിതിയംഗം പി എ അഷ്‌റഫലി, അഡ്വ. ബി സുബ്ബയ്യറൈ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, ടി എ മൂസ, എം അബ്ദുല്ല മുഗു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വരണാധികാരിയായ ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ്മാന്‍, എല്‍ എ മഹമൂദ് ഹാജി, യഹ്‌യ തളങ്കര, കരീം സിറ്റിഗോള്‍ഡ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, സി ബി അബ്ദുല്ല ഹാജി, എ എ.ജലീല്‍, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സാഹിന സലീം, കരുണ്‍ താപ്പ, കെ എസ് മണി, വട്ടേക്കാട് മഹമൂദ്, മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് എടനീര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥി അഹമ്മദ് അമീന്‍ പത്രിക സമര്‍പ്പിച്ചു.
പി കരുണാകരന്‍ എംപി, പി എ മുഹമ്മദ് കുഞ്ഞി ഹാജി, അസീസ് കടപ്പുറം, കെ എസ് ഫക്രുദ്ദീന്‍, സജി മാത്യു, പി ബി അഹമദ്, എം മാധവന്‍, വി വി രാജന്‍ തുടങ്ങിയവര്‍ ഒപ്പുണ്ടായിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ പി കുഞ്ഞിക്കണ്ണന്‍ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ഇ ജെ ഗ്രേസി മുമ്പാകെയാണ് പത്രിക നല്‍കിയത്.
കോണ്‍ഗ്രസ് ജില്ലാ ഓഫിസില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് എത്തിയത്. കെ വെളുത്തമ്പു, വി കെ പി ഹമീദലി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കെ ശ്രീധരന്‍മാസ്റ്റര്‍, വി കെ ബാവ, കെ കുഞ്ഞികൃഷ്ണന്‍, വി എന്‍ എരിപുരം, ലത്തീഫ് നീലഗിരി, കെ എം ഷംസുദ്ദീന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഇ ചന്ദ്രശേഖരന്‍ ഇന്നലെ രാവിലെ 10.30 ഓടെയാണ് കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫിസിലെത്തി വരണാധികാരി സബ് കലക്ടര്‍ മൃണ്‍മയി ജോഷിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ കെ നാരായണന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ എസ് കുര്യാക്കോസ് എന്നിവരോടൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss