|    May 26 Fri, 2017 7:21 am
FLASH NEWS

നിയമസഭാ തിരഞ്ഞെടുപ്പ്ആര് നയിക്കുമെന്ന ചര്‍ച്ച വേണ്ട: സുധീരന്‍

Published : 25th October 2015 | Posted By: SMR

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്നു ചര്‍ച്ചചെയ്യാനുള്ള സമയമല്ലിതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇപ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്, അതിലേക്കാണു ശ്രദ്ധിക്കുന്നതെന്നും തൃശൂര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച നിലപാട് 2015 പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി തന്നെ യുഡിഎഫിനെ നയിക്കുമെന്ന് സുധീരന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് വേളയില്‍ പുതിയ വിവാദങ്ങളില്‍ നിന്നു മാറിനില്‍ക്കാനായാണു സുധീരന്‍ നിലപാട് മാറ്റിയത്. കേരളത്തില്‍ മൂന്നാംമുന്നണിയെന്നതു നടപ്പാവാത്ത കാര്യമാണ്. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധതിരിക്കാനാണ് ബീഫ് രാഷ്ട്രീയം പോലുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയാക്കുന്നത്.
സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ തന്നെ തകര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി ജനങ്ങളുമായും ജനങ്ങള്‍ പാര്‍ട്ടിയുമായും അകല്‍ച്ചയിലാണ്. അപ്പോള്‍ തെറ്റിദ്ധാരണയുണ്ടാക്കി വോട്ടു നേടുകയെന്ന തന്ത്രമാണ് സിപിഎം സ്വീകരിക്കുന്നതെന്നും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ്- ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതായുള്ള സിപിഎം ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുധീരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day