|    Jun 20 Wed, 2018 1:55 am
Home   >  Todays Paper  >  page 7  >  

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിവേകപൂര്‍വം നിര്‍വഹിക്കുക: പോപുലര്‍ ഫ്രണ്ട്‌

Published : 18th January 2017 | Posted By: fsq

 

Popular_Front_

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയും സഖ്യകക്ഷികളും അധികാരത്തിലേറുന്നത് ഒഴിവാക്കുന്നതിന് പരമാവധി വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കാന്‍ പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം ലഭിച്ചാല്‍ കഠിനാധ്വാനത്തിലൂടെ സാധാരണക്കാരന്‍ നേടിയ ധനം കൊള്ളയടിച്ചും സമൂഹത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിച്ചും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുന്നതിനുള്ള ജനവിധിയായി വ്യാഖ്യാനിക്കപ്പെടും. രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം ലഭിക്കുന്നതിന് നിര്‍ണായകമായതിനാല്‍ അടുത്ത തിരഞ്ഞെടുപ്പുകളെ ബിജെപി വളരെ ഗൗരവതരമായാണ് എടുത്തിട്ടുള്ളത്. എന്നാല്‍, യുപി പോലുള്ള സംസ്ഥാനങ്ങളില്‍ ശരിയായ ബദല്‍ സമര്‍പ്പിക്കേണ്ട മതേതര – പ്രാദേശിക കക്ഷികള്‍ പരസ്പരം മാത്രമല്ല, തങ്ങള്‍ക്കിടയിലും കൊമ്പുകോര്‍ക്കുകയാണെന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തെ മുഖ്യ മതേതര കക്ഷികളായ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് കക്ഷികളിലെ ഭിന്നതയും തര്‍ക്കവും വര്‍ഗീയ ശക്തികള്‍ക്ക് അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കും. ഈ സാഹചര്യത്തില്‍ പ്രാദേശിക സംഘടനകളും സമൂഹങ്ങളും നിലവിലുള്ള സാഹചര്യം വിശകലനം നടത്തി വര്‍ഗീയ സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പിക്കാന്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ പോപുലര്‍ ഫ്രണ്ട്  ആഹ്വാനം ചെയ്തു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ച യോഗം പുതിയ കര്‍മ പദ്ധതി ചര്‍ച്ച ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന, വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, സെക്രട്ടറിമാരായ അബ്ദുല്‍ വാഹിദ് സേട്ട്, അനീസ് അഹ്മദ്, ട്രഷറര്‍ മുഹമ്മദ് ശിഹാബുദ്ദീന്‍ ചര്‍ച്ച നയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss