|    Oct 19 Thu, 2017 4:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചു ; കണ്ണന്താനം വീണ്ടും വിവാദത്തില്‍

Published : 3rd October 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചാണ് കേന്ദ്രമന്ത്രി വിവാദത്തിലായിരിക്കുന്നത്. മന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തൊട്ടു മുമ്പ് മുതല്‍  വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കണ്ണന്താനം ഏറ്റവുമൊടുവില്‍ ഗാന്ധിജയന്തി ദിനത്തിലാണ് പുതിയ പുലിവാല്‍ പിടിച്ചിരിക്കുന്നത്. ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി തിരിച്ചിറങ്ങിയപ്പോഴാണ് കണ്ണന്താനം നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചത്. കണ്ണന്താനത്തിന്റെ കാലുകളിലേക്ക് ജീവനക്കാരന്‍ ബക്കറ്റില്‍ എടുത്തുകൊണ്ടുവന്ന വെള്ളം ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാധ്യമപ്രവര്‍ത്തകരുടെയും മറ്റു ജീവനക്കാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു കണ്ണന്താനത്തിന്റെ നടപടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കണ്ണന്താനത്തിനെതിരേ പ്രതിഷേധവും ട്രോളും തുടങ്ങിക്കഴിഞ്ഞു. അതിനിടെ, ദേശീയ ബാലതരംഗം പ്രവര്‍ത്തകരെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്യോഗസ്ഥരും അനുവദിച്ചില്ലെന്ന് ആരോപിച്ച് മുന്‍ എംഎല്‍എയും ബാലതരംഗം ചെയര്‍മാനുമായ ടി ശരത്ചന്ദ്രപ്രസാദ് രംഗത്തെത്തി. മോശമായി പെരുമാറിയതിന് മന്ത്രി കുട്ടികളോട് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക