|    Dec 18 Tue, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭാ കവാടത്തിലെ സാമാജികരുടെ സത്യഗ്രഹം മൂന്നുദിവസം പിന്നിട്ടു

Published : 6th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, ഡോ. എന്‍ ജയരാജ് എന്നിവര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടന്നു.
ശബരിമലയോടുള്ള സര്‍ക്കാരിന്റെ വിരുദ്ധ നിലപാടു കൊണ്ടാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കുന്നതിനു തീരുമാനിച്ചിരിക്കുന്നതെന്നും സമാധാനപരമായി ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണ് ശബരിമലയിലേര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങളെന്നും എംഎല്‍എമാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും മുന്‍ ആരോഗ്യമന്ത്രി വല്‍സരാജും എംഎല്‍എമാരെ സന്ദര്‍ശിച്ചു. രാവിലെ മുതല്‍ തന്നെ മന്ത്രിമാരും ഭരണപ്രതിപക്ഷ എംഎല്‍എമാരും നേതാക്കളും എംഎല്‍എമാരെ സന്ദര്‍ശിക്കാനെത്തിയിരുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എകെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ടി പി രാമകൃഷ്ണന്‍, കെ കെ ശൈലജ, പി തിലോത്തമന്‍, എം കെ മുനീര്‍, എന്‍ വിജയന്‍പിള്ള, കെ ബി ഗണേഷ് കുമാര്‍, എം എം ഹസന്‍ എന്നിവര്‍ എംഎല്‍എമാരെ സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss