|    Jul 16 Mon, 2018 10:37 am
Home   >  Todays Paper  >  Page 5  >  

നിയമസഭാ ഉപതിരഞ്ഞെടുപ്പ് : എല്ലാ കണ്ണുകളും വേങ്ങരയിലേക്ക്‌

Published : 13th September 2017 | Posted By: fsq

 

കെ പി  ഒ  റഹ്്മത്തുല്ല

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത ദിവസം വരാനിരിക്കെ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ ഇനി വേങ്ങരയിലേ—ക്ക്. കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചതോടെയാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മുസ്്‌ലിംലീഗ് ടിക്കറ്റില്‍ പി പി ബഷീറിനെ(സിപിഎം) 38057 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2011ലാണ് വേങ്ങര അസംബ്ലി നിയോജകമണ്ഡലം നിലവില്‍വന്നത്. ആദ്യതിരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലിലെ കെ പി ഇസ്്മായിലിനെ കുഞ്ഞാലിക്കുട്ടി 38237 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുസ്്‌ലിംലീഗിന്റെ അധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് നടത്തിയ സര്‍വേയില്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദിനെയാണ് അധികപേരും നിര്‍ദേശിച്ചത്. ലീഗ് സെക്രട്ടറി കെ എന്‍ എ ഖാദറിനായിരുന്നു രണ്ടാംസ്ഥാനം. യൂത്ത്‌ലീഗ് ജന. സെക്രട്ടറി പി കെ ഫിറോസ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റും കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനുമായ പി കെ അസ്്‌ലു എന്നിവരുടെപേരുകളും ഉയര്‍ന്നുവന്നു. അബ്ദുര്‍റഹിമാന്‍ രണ്ടത്താണിയുടെ പേരും നിര്‍ദേശിക്കപ്പെട്ടിരുന്നു. സര്‍വേയുടെ അടിസ്ഥാനത്തില്‍ ലീഗ് നേതാക്കള്‍ മൂന്നുദിവസം മുമ്പ് കോഴിക്കോട്ട് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. കെ പി എ മജീദിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് ഇടതുപക്ഷം ഇതുവരെ മനസ്സു തുറന്നിട്ടില്ല. സിപിഎം ജില്ലാ സെക്രേട്ടറിയറ്റും എല്‍ഡിഎഫ് ഏകോപനസമിതിയും വരുംദിവസങ്ങളില്‍ യോഗം ചേരും. കുഞ്ഞാലിക്കുട്ടി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നത് പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഇടതുകേന്ദ്രങ്ങള്‍ പറയുന്നുണ്ട്. നവാഗത രാഷ്ട്രീയ പാര്‍ട്ടികളായ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയും മല്‍സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബിജെപിയും ഒരുകൈ നോക്കാന്‍ രംഗത്തുണ്ടാവും. ഇനി ഒരുമാസത്തോളം കേരള രാഷ്ട്രീയത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം വേങ്ങരയായിരിക്കുമെന്നു തീര്‍ച്ച.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss