|    Oct 17 Tue, 2017 3:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭാംഗങ്ങള്‍ സമയനിഷ്ഠ പാലിക്കണം: സ്പീക്കര്‍

Published : 18th June 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭയില്‍ ജനപ്രതിനിധികള്‍ സമയനിഷ്ഠ പാലിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭാ സാമാജികര്‍ക്കായി രണ്ടുദിവസങ്ങളിലായി നടത്തിയ ഓറിയന്റേഷന്‍ പരിപാടിയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. എംഎ ല്‍എമാര്‍ മറ്റു തിരക്കുകള്‍ പരിമിതപ്പെടുത്തി സമയനിഷ്ഠയി ല്‍ കാര്‍ക്കശ്യം പാലിക്കണം. നിയമസഭയില്‍ വിവിധ സമിതികളുടെ റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് മാതൃകയില്‍ കമ്മിറ്റികള്‍ രൂപീകരിക്കും.
നിയമസഭയുടെ പാര്‍ലമെന്ററി പഠനപരിശീലനകോഴ്‌സ് ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളില്‍ രണ്ടുദിവസങ്ങളിലായി ഏഴു സെഷനിലായാണ് പരിപാടി നടന്നത്. നിയമസഭാ പ്രവര്‍ത്തനം- മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ദി ഹിന്ദു അസോഷ്യേറ്റ് എഡിറ്റര്‍ സി ഗൗരിദാസന്‍ നായര്‍ വിഷയാവതരണം നടത്തി. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷനായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക