|    Apr 25 Tue, 2017 8:23 am
FLASH NEWS

നിയമസഭാംഗങ്ങളുടെ ശരാശരി തിരഞ്ഞെടുപ്പ് ചെലവ് 19.64 ലക്ഷം രൂപ

Published : 13th August 2016 | Posted By: SMR

കൊച്ചി: മെയില്‍ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി എംഎല്‍എമാര്‍ ശരാശരി ചെലവാക്കിയത് 19.64 ലക്ഷം രൂപ. ചെലവഴിക്കാവുന്ന പരമാവധി തുകയുടെ 70 ശതമാനം മാത്രമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാന്‍ അനുമതിയുണ്ടായിരുന്നത് പരമാവധി 28 ലക്ഷം രൂപയായിരുന്നു.
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാ (എഡിആര്‍)ണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സിപിഎമ്മിലെ ജി സുധാകരനാണ് ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത്- 27.82 ലക്ഷം രൂപ. 7.85 ലക്ഷം മാത്രം ചെലവാക്കിയ സിപിഎമ്മിലെ തന്നെ വിജയദാസാണ് ഏറ്റവും കുറഞ്ഞ തുക ചെലവാക്കിയ അംഗം.14 അംഗങ്ങള്‍ 50 ശതമാനത്തില്‍ താഴെ തുക മാത്രമേ ചെലവിട്ടിട്ടുള്ളൂ. സിപിഎമ്മിന്റെ 55 അംഗങ്ങള്‍ ശരാശരി 19.02 ലക്ഷം രൂപ ചെലവാക്കി. അതേസമയം കോണ്‍ഗ്രസ്സിന്റെ 22 അംഗങ്ങളുടെ ശരാശരി തിരഞ്ഞെടുപ്പ് ചെലവ് 19.26 ലക്ഷം രൂപയാണ്.
48 പേര്‍ പൊതുസമ്മേളനത്തിനോ വിഐപികളെ ഇറക്കിയുള്ള പ്രചാരണത്തിനോ വേണ്ടി ചില്ലിക്കാശു പോലും ചെലവിട്ടില്ലെന്നാണ് കണക്ക് നല്‍കിയിരിക്കുന്നത്. ഒരാളും ഇലക്ട്രോണിക്/പ്രിന്റ് മീഡിയ വഴി പ്രചാരണത്തിനായി പൈസ വിനിയോഗിച്ചിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day