|    Jan 19 Thu, 2017 6:37 pm
FLASH NEWS

നിയമസഭയ്ക്ക് പുറത്ത് ഡിഎംകെ എംഎല്‍എമാരുടെ ധര്‍ണ

Published : 19th August 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് നിയമസഭാ വളപ്പില്‍ പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാര്‍ ധര്‍ണ നടത്തി. സെക്രട്ടേറിയറ്റിനകത്തെ എംഎല്‍എമാരുടെ മുറികളില്‍ കടക്കാന്‍ അവരെ അനുവദിച്ചില്ലെന്ന് ഡിഎംകെ എംഎല്‍എ സി വി എംപി ഏഴിലരശന്‍ ആരോപിച്ചു. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാര്‍ എത്തിയപ്പോള്‍ നിയമസഭയിലേക്കു നയിക്കുന്ന പ്രധാനകവാടം മാര്‍ഷലുകള്‍ പൂട്ടി. ഇതേ തുടര്‍ന്നാണ് നിയമസഭയ്ക്കു പുറത്ത് എംഎല്‍എമാര്‍ ധര്‍ണ നടത്തിയത്.
ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഡിഎംകെ എംഎല്‍എമാരെ നിയമസഭയില്‍നിന്നു പുറത്താക്കിയിരുന്നു. അതേസമയം, സെക്രട്ടേറിയറ്റില്‍ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ സ്റ്റാലിനെ പരിഹസിച്ച് അണ്ണാ ഡിഎംകെ അംഗം സംസാരിച്ചതാണ് ബഹളത്തിനു കാരണമായത്. എംഎല്‍എയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്ന ഡിഎംകെ അംഗങ്ങളുടെ ആവശ്യം സ്പീക്കര്‍ ധനപാല്‍ തള്ളിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ബഹളം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക