|    Dec 13 Thu, 2018 7:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭയുടെ അന്തസ്സ് പൊക്കിനിര്‍ത്താന്‍ തന്നെ കിട്ടില്ല

Published : 16th September 2018 | Posted By: kasim kzm

കോട്ടയം: കന്യാസ്ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനു തന്നെ വിമര്‍ശിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനു മറുപടിയുമായി പി സി ജോര്‍ജ് എംഎല്‍എ രംഗത്ത്. മഹാബലിയുടെയും വാമനന്റെയും പുരാണകഥ പറഞ്ഞു തന്റെ ഫേസ്ബുക്കിലൂടെയാണ് പി സി സ്പീക്കര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. നിയമസഭയുടെ അന്തസ്സ് പി സി ജോര്‍ജ് പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയെന്നായിരുന്നു സ്പീക്കറുടെ വാക്കുകള്‍. എന്നാല്‍, സ്പീക്കറുടെ വാക്കുകള്‍ 25 വര്‍ഷം തികയുന്ന നിയമസഭാ പ്രവര്‍ത്തനത്തിന് അംഗീകാരമാണെന്നും സഭയുടെ അന്തസ് പൊക്കിനിര്‍ത്താനൊന്നും തന്നെ കിട്ടില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞ നിയമസഭയില്‍ യുഡിഎഫ് മന്ത്രിസഭ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ചില വിദ്വാന്‍മാര്‍ സ്പീക്കറുടെ കസേരയോട് കാണിച്ച അത്യാദരവ് അങ്ങ് വിസ്മരിച്ചിട്ടില്ലല്ലോ എന്നും ജോര്‍ജ് ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss