|    Oct 21 Sat, 2017 7:45 pm
FLASH NEWS
Home   >  Kerala   >  

നിയമസഭയില്‍ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : 16th February 2016 | Posted By: G.A.G

തിരുവനന്തപുരം : സോളാര്‍, ബാര്‍ കോഴക്കേസുയര്‍ത്തി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയില്‍ എക്‌സൈസ് മന്ത്രി കെ ബാബു മറുപടി പറയുന്നതിനിടെ സഭയില്‍ ഇല്ലാത്ത അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കുന്നതെന്ന്് ആരോപിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.പിന്നീട് മുഖ്യമന്ത്രിയും മന്ത്രി കെസിജോസഫും മറുപടി പറയുന്നതിനിടയിലും പ്രതിപക്ഷം ബഹളമുണ്ടാക്കി.
സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനെ മന്ത്രിമാരും മന്ത്രിമാരുടെ അഭിഭാഷകരും അപമാനിക്കുന്നു എന്നാരോപിച്ച്് പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം സ്പീക്കര്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക