|    Aug 20 Sun, 2017 9:02 pm
FLASH NEWS
Home   >  Kerala   >  

നിയമസഭയില്‍ പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Published : 7th August 2017 | Posted By: shadina sdna

 

തിരുവനന്തപുരം: നിയമസഭയുടെ ഏഴാം സമ്മേളനം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവും രാഷ്ട്രീയ കൊലപാതകങ്ങളും സഭയെ പ്രക്ഷുഭ്തമാക്കി. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെ ബ്ലൂവെയില്‍ ഗെയിമിനോട് ഉപമിച്ചാണ് ചെന്നിത്തല പ്രസംഗം തുടങ്ങിയത്. മുഖ്യമന്ത്രി പാര്‍ട്ടിക്കാരനായി മാത്രം മാറിയെന്നും കോഴയാരോപണത്തില്‍പെട്ട ബിജെപിയെ രാഷ്ട്രീയ കൊലപാതകത്തിലൂടെ രക്ഷിക്കുകയാണ് സിപിഎം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി ഓഫീസില്‍ പിണറായിയുടെ ഫോട്ടോ തൂക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ കെ മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
എന്നാല്‍, കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക