|    Oct 17 Tue, 2017 5:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്തു മറുപടി നല്‍കിയതായി വിദ്യാഭ്യാസമന്ത്രി

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ വിമുഖത കാണിച്ചെന്ന മാധ്യമറിപോര്‍ട്ടുകള്‍ നിഷേധിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ ഓഫിസ്. ജൂലൈ 11ന് വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കേണ്ടിയിരുന്ന നക്ഷത്രചിഹ്നമിടാത്ത 102 ചോദ്യങ്ങളില്‍ മുഴുവനും നിശ്ചിത സമയപരിധിക്കകം മറുപടി ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ 18ന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കേണ്ടിയിരുന്ന നക്ഷത്രചിഹ്നമിടാത്ത 85 ചോദ്യങ്ങളില്‍ 80 എണ്ണത്തിനും നിശ്ചിതസമയപരിധിക്കകം മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ജൂലൈ 11ന് മന്ത്രിക്കു ലഭിച്ച 102 ചോദ്യങ്ങളില്‍ 24 എണ്ണത്തിനും 18ന് 85 ചോദ്യങ്ങള്‍ ലഭിച്ചതില്‍ ആറെണ്ണത്തിനും മാത്രമാണ് മറുപടി നല്‍കിയതെന്നാണ് റിപോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, ചോദ്യങ്ങള്‍ക്കുള്ള മറുപടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ലെന്ന കാര്യം എം ഉമ്മര്‍ എംഎല്‍എ കഴിഞ്ഞ സമ്മേളനത്തി ല്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മറുപടി നല്‍കുന്ന കാര്യത്തില്‍ വകുപ്പു മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ കര്‍ശനമായ റൂളിങ് നല്‍കി. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാ ല്‍ ഏതു പൗരനും 30 ദിവസത്തിനകം വ്യക്തമായ മറുപടി ലഭിക്കണമെന്നു വ്യവസ്ഥയുള്ളപ്പോഴാണ് ജനപ്രതിനിധികള്‍ക്ക് ഈ അവകാശം നിഷേധിക്കുന്നതെന്ന് ചില പ്രതിപക്ഷ എംഎല്‍എമാരും ആക്ഷേപമുന്നയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക