|    Jul 21 Fri, 2017 10:22 am
FLASH NEWS
Home   >  Kerala   >  

നിയമസഭയില്‍ ഇന്നും ബഹളം;സഭ നിര്‍ത്തിവച്ചു

Published : 3rd October 2016 | Posted By: mi.ptk

niyamasabha

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് സഭാനടപടികള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. കറുത്ത ബാഡ്ജുമായെത്തിയ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രശ്‌നത്തില്‍ സ്പീക്കര്‍ ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചോദ്യോത്തരവേള റദ്ദാക്കിയ ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കണമെന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നും സമവായ ചര്‍ച്ചക്ക് ശ്രമിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.
സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമാക്കാനാണ് ഇന്ന് രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തീരുമാനിച്ചത്. സര്‍ക്കാര്‍ നടപടി തീര്‍ത്തും തെറ്റും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ബഹളം നിര്‍ത്താന്‍ തയ്യാറാകാത്ത പ്രതിപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക