|    Jul 25 Tue, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭയിലേക്ക് മല്‍സരിക്കാനില്ല: സുരേഷ് ഗോപി

Published : 11th March 2016 | Posted By: SMR

suresh-gopi

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ് ഗോപി ബിജെപി നേതൃത്വത്തെ ഔദ്യോഗികമയി അറിയിച്ചു. എന്നാല്‍ പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായതും സുരേഷ് ഗോപിയുടെ പിന്‍മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലോ നേമത്തോ സുരേഷ് ഗോപി മല്‍സരിക്കുമെന്നയിരുന്നു പ്രചാരണം. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ സുരേഷ് ഗോപി തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നെന്നാണ് റിപോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക