|    Jul 28 Fri, 2017 6:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭയിലെ ഇരിപ്പിടങ്ങള്‍ പുനഃക്രമീകരിച്ചു

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്-എം എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റ് ഇരിപ്പിടങ്ങള്‍ പുനഃക്രമീകരിച്ചു. പാര്‍ട്ടി ചെയര്‍മാനും മുതിര്‍ന്ന നിയമസഭാംഗവുമായ കെ എം മാണിക്ക് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ആറാമതായിരിക്കും ഇനി സ്ഥാനം. പ്രതിപക്ഷനിരയില്‍ ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷിനേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കു ശേഷമാണ് മാണിയുടെ ഇരിപ്പിടം. കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാണിക്കു പിന്നിലെ വരികളിലായിരിക്കും. നേരത്തേ നാലാമതായിരുന്നു കെ എം മാണിയുടെ കസേര. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഇരിപ്പിടങ്ങളിലും ക്രമീകരണം വരുത്തി. നേരത്തേ അക്ഷരമാലാ ക്രമത്തിലായിരുന്നു സഭയിലെ ഇരിപ്പിടം ഒരുക്കിയിരുന്നത്. കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ രണ്ടാം നിരയിലെത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക