|    Feb 24 Fri, 2017 3:01 am

നിയമസഭകള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പങ്ക്: മന്ത്രി എ കെ ശശീന്ദ്രന്‍

Published : 15th November 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ശിശു ദിനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ കുട്ടികളുടെ മോക് പാര്‍ലിമെന്റ് ശ്രദ്ധേയമായി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ വളരെ വലിയ പങ്കാണ് നിയമസഭകള്‍ നിര്‍വഹിക്കുന്നതെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി അവര്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണെന്നുള്ള ബോധത്തോടു കൂടിയാകണം ഓരോ പ്രതിനിധികളും നിയമ നിര്‍മാണ സഭയില്‍ പങ്കാളികള്‍ ആകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം ഭരണപക്ഷത്തിന്റെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് അത് തിരുത്തേണ്ടവര്‍ ആണ്. എന്നാല്‍ ആ രൂപത്തില്‍ തെന്നയാണോ പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. നിയമസഭയില്‍ ബഹളം വയ്ക്കുക, പ്രശ്‌നങ്ങളുണ്ടാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ കീഴ്‌വഴക്കം. ഒരുകാലത്ത് ശക്തമായ ഭാഷയില്‍ യുക്തി സഹമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. എന്നാലിന്ന് തെരുവുകളിലെ ബഹളങ്ങളെക്കാള്‍ വലിയ ബഹളമാണ് നിയമ സഭയില്‍ ഉണ്ടാകുന്നതെന്നും ശശീന്ദ്രന്‍ സൂചിപ്പിച്ചു.പാര്‍ലിമെന്ററി വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് എല്ലാ നിയോജക മണ്ഡലത്തിലും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ മോക് പാര്‍ലിമെന്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.കോര്‍പ്പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുളള ബാലസഭയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് ബാല പാര്‍ലിമെന്റില്‍ പങ്കെടുത്തത്. കുട്ടികളില്‍ പൗര ബോധവും ജനാധിപത്യ ബോധവും വളര്‍ത്താനും കുട്ടികളുടെ കാര്യ ശേഷിയെ വളര്‍ത്തി സാമൂഹ്യ പ്രക്രിയയില്‍ കുട്ടികളുടെ ഇടപെടലുകള്‍ സാധ്യമാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. യഥാര്‍ത്ഥമായ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ അതിന്റെ എല്ലാ നടപടി ക്രമത്തോടു കൂടിയും കുട്ടികള്‍ പുനരവതരിപ്പിക്കുകയായിരുന്നു.മോക്ക് പാര്‍ലമെന്ററിനു ശേഷം പതിനഞ്ചു വിദ്യാലയങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ അഡ്വ. കെ നസീര്‍,  വിദ്യാഭ്യാസം-കായികം കാര്യസ്ഥിരം ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക