|    Feb 26 Sun, 2017 11:10 pm
FLASH NEWS

നിയമവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള അധികാരമല്ല പോലിസ് ജോലി: പിണറായി വിജയന്‍

Published : 26th November 2016 | Posted By: SMR

തൃശൂര്‍: നിയമവിരുദ്ധമായ നടപടികള്‍ ചെയ്യാനുള്ള അധികാരമല്ല പോലിസ് ജോലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാമവര്‍മപുരം പോലിസ് അക്കാദമിയില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 36 എസ്‌ഐമാരുടെയും 371 വനിതാ കോണ്‍സ്റ്റബിള്‍മാരുടെയും പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലിസ് ആയി എന്നത് കൊണ്ട് നിയമവിരുദ്ധ നടപടികള്‍ക്ക് സംരക്ഷണം ലഭിക്കില്ല. ഒരു പ്രത്യേക സമയത്ത് പരിശീലനം നേടിയ പോലിസ് സേനാംഗങ്ങള്‍ കുറ്റവാസനയുള്ളവരായി മാറുന്നുവെന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പരിശീലകരുടെ രീതികളും ശീലങ്ങളും പരിശീലനം നേടുന്നവരിലേക്ക് സംക്രമിക്കാന്‍ ഇടയുണ്ട്. അത്തരക്കാരുടെ ചെയ്തികള്‍ പോലിസിന്റെ പ്രതിച്ഛായ മാറ്റുന്ന സ്ഥിതിയുണ്ട്. ഇത് തിരുത്തും. മുഖ്യമന്ത്രി പറഞ്ഞു. പരിശീലന രീതികള്‍ വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തും. പഴയ പോലിസ് ശീലങ്ങള്‍ തിരുത്താന്‍ സമയമായി. പോലിസ് സേനയുടെ പ്രതിച്ഛായ മാറ്റാനുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളും. നല്ല മാതൃകകളെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഉടലെടുക്കുന്നുണ്ടെന്നും ഒരു തരം മാഫിയാ സംഘങ്ങളെയും പൊറുപ്പിക്കിലെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലന കാലയളവില്‍ മികവ് പുലര്‍ത്തിയവര്‍ക്കുളള സമ്മാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day