|    Oct 23 Mon, 2017 8:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നിയമവിരുദ്ധ നികുതി ഇളവ്; ആപ്പിളിന് 1300 കോടി യൂറോ പിഴ

Published : 31st August 2016 | Posted By: SMR

ഡബ്ലിന്‍: പ്രമുഖ സാങ്കേതിക വ്യവസായ ഭീമന്‍മാരായ ആപ്പിള്‍ അയര്‍ലന്‍ഡിന് 1300 കോടി യൂറോ നല്‍കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍. യുഎസ് കമ്പനിയായ ആപ്പിളിന് അയര്‍ലന്‍ഡില്‍ ലഭിച്ചിരുന്ന നികുതി ഇളവുകള്‍ നിയമവിരുദ്ധമാണെന്ന അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു വര്‍ഷമെടുത്താണ് കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.
ഇയു അംഗരാജ്യങ്ങളില്‍ ഇത്തരത്തില്‍ ചില കമ്പനികള്‍ക്കു മാത്രമായി നികുതിയിളവു നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അന്വേഷണ കമ്മീഷന്‍ അധ്യക്ഷ മാര്‍ഗ്രെത്ത് വെസ്റ്റാജര്‍ അറിയിച്ചു. അയര്‍ലന്‍ഡ് ആപ്പിളിനു നല്‍കിയത് നിയമവിരുദ്ധമായ ഇളവുകളാണ്. വര്‍ഷങ്ങളായി മറ്റു കമ്പനികളേക്കാള്‍ കുറവ് നികുതിയാണ് അയര്‍ലന്‍ഡ് സര്‍ക്കാരിന് ആപ്പിള്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. 12.5 ശതമാനം ആണ് അയര്‍ലന്‍ഡിലെ കോര്‍പറേറ്റ് നികുതി നിരക്ക്. എന്നാല്‍, 2003 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ ഒരു ശതമാനത്തിനും 0.005 ശതമാനത്തിനുമിടയിലാണ് ആപ്പിളില്‍ നിന്ന് ഈടാക്കിയ നികുതി.
അതേസമയം, യൂറോപ്യന്‍ കമ്മീഷന്‍ ഉത്തരവുമായി വിയോജിക്കുന്നതായി ആപ്പിളും അയര്‍ലന്‍ഡ് സര്‍ക്കാരും പ്രതികരിച്ചു. ഇത്രയും വലിയ തുക നഷ്ടപരിഹാരം ചുമത്തുന്നത് അപ്രായോഗികമാണെന്നാണ് അയര്‍ലന്‍ഡിന്റെ പ്രതികരണം. സ്ഥാപനത്തിലെ തൊഴിലവസരങ്ങളെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക