|    Jan 20 Fri, 2017 5:36 pm
FLASH NEWS

നിയമവിദ്യാര്‍ഥിയെ റെയില്‍വേ പോലിസ് മുഖത്തടിച്ചെന്ന് പരാതി

Published : 5th October 2016 | Posted By: Abbasali tf

പൊന്നാനി: കുറ്റിപ്പുറത്ത് നിന്ന് തരിപ്പൂരിലേക്ക് ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന നിയമ വിദ്യാര്‍ഥിയെ റെയില്‍വേ പോലിസ് അന്യായമായി മുരത്തടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പൊന്നാനി സ്വദേശിയായ അനസിനെയാണ് പാലക്കാട് വെച്ച് റെയില്‍വേ പോലിസ് ആയ ശശിധരന്‍ മുഖത്തടിച്ചത്. എം ജി യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാര്‍ഥിയായ അനസും പൊന്നാനിക്കാരനായ മറ്റൊരു സുഹൃത്തും തരിപ്പൂരിലേക്ക് പോകാന്‍ കുറ്റിപ്പുറത്ത് നിന്ന് ട്രയിന്‍ കയറിയതായിരുന്നു. കനത്ത തിരക്കായതിനാല്‍ സ്ലീപ്പര്‍ ടിക്കറ്റ് കിട്ടിയില്ല.സ്ലീപ്പര്‍ കോച്ചില്‍ കയറി ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്യാന്‍ ടി ടി ആറിനോട് ആവശ്യപ്പെട്ടിരുന്നു.പിന്നീട് വന്ന സ്‌പെഷ്യല്‍ ഓഫിസര്‍ ടിക്കറ്റ് ചോദിച്ചതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. യൂണിഫോം ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഇവരെ ചോദ്യം ചെയ്തു. ഇതോടെ റെയില്‍വേ പോലിസുകാര്‍ കൂട്ടമായി വന്ന് കയര്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് റെയില്‍വേ പോലിസ് മര്‍ദ്ധിച്ചത്.റെയില്‍വേ പോലിസിനെതിരേ പരാതി നല്‍കാനിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക