|    Mar 30 Thu, 2017 2:48 am
FLASH NEWS

നിയമവിദ്യാര്‍ഥിയുടെ ആത്മഹത്യ: സുപ്രിംകോടതി കേസെടുത്തു

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: അമിറ്റി ലോ സ്‌കൂളിലെ നിയമവിദ്യാര്‍ഥി സുശാന്ത് രോഹില്ല ആത്മഹത്യചെയ്ത സംഭവത്തില്‍ സുശാന്തിന്റെ സുഹൃത്തിന്റെ കത്ത് പരിഗണിച്ച് സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. സംഭവം സംശയാസ്പദമാണെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് അന്വേഷണത്തിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മുതിര്‍ന്ന അഭിഭാഷകനായ ജസ്റ്റിസ് എഫ് എസ് നരിമാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
ഗുരുഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ളതാണ് അമിറ്റി ലോ സ്‌കൂള്‍. കോടതി നിയമവിദ്യാലയത്തിന് നോട്ടീസ് അയച്ചിട്ടില്ല. 20കാരനായ നിയമവിദ്യാര്‍ഥി സുശാന്ത് രോഹില്ലയ്ക്ക് ആരോഗ്യപരമായ കാരണങ്ങളില്‍ പലപ്പോഴും ക്ലാസില്‍ ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല.
ഹാജര്‍ കുറവാണെന്നു ചൂണ്ടിക്കാട്ടി അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനം നൊന്ത് സുശാന്ത് രോഹില്ല ആഗസ്ത് 10ന് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തുവെന്നാണ് സുഹൃത്തിന്റെ കത്തിലെ പരാതി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day