|    Oct 17 Wed, 2018 5:03 pm
FLASH NEWS

നിയമവിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്യാനുള്ള പോലിസ് ശ്രമം പരാജയം

Published : 10th August 2018 | Posted By: kasim kzm

ചാവക്കാട്: നഗരസഭ ഖര മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന നിയമ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പോലിസ് ശ്രമം പരാജയം. ഇതോടെ സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. ഇന്നലെ ഉച്ചക്ക് ചാവക്കാട് താലൂക്ക് സൂപ്രണ്ട് ഡോ. ആര്‍ രമ്യ, ഡോ. സുമിന്‍ സുലൈമാന്‍ എന്നിവര്‍ സമരം നടത്തുന്ന നിയമ വിദ്യാര്‍ഥിനി സോഫിയ മിഥുനെ പരിശോധിച്ച് നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് പോലിസെത്തിയത്. ശരീരത്തില്‍ ജലാംശത്തിന്റേയും ഷുഗറിന്റേയും അളവ് കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റിപോര്‍ട്ടിന്‍രെ അടിസ്ഥാനത്തില്‍ വൈകുന്നേരത്തോടെ സമര പന്തലിലെത്തിയ ചാവക്കാട് എസ് ഐ ജയപ്രദീപിന്റെ നേതൃത്വത്തില്‍ പോലിസ് സോഫിയയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ അറസ്റ്റിനു വഴങ്ങാതിരുന്ന സോഫിയ സമരം തുടരുമെന്ന് അറിയിക്കുകയായിരുന്നു.
കലക്ടര്‍ എത്താതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലായിരുന്നു അവര്‍. ഇതോടെ തഹസില്‍ദാര്‍ സ്ഥലത്തെത്തിയെങ്കിലും സോഫിയ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. നാട്ടുകാരും പ്രതിഷേധമുയര്‍ത്തിയതോടെ പോലിസിന് പിന്മാറേണ്ടി വന്നു. അറസ്റ്റിനു പോലിസ് എത്തുന്നതിന് മുമ്പ് നഗരസഭയുടെ ഖര മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തഹസില്‍ദാര്‍ സന്ദര്‍ശിച്ചിരുന്നു.
ഉച്ചക്ക് 12ഓടേയാണ് തഹസില്‍ദാര്‍ പരപ്പില്‍താഴത്തെത്തിയത്. തൊട്ടു പിന്നാലെ നഗരസഭ പ്രതിപക്ഷ അംഗങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി. ഇതോടെ പ്ലാന്റിനടുത്തെ അനിശ്ചിതകാല നിരാഹാര സമര പന്തലിലുണ്ടായിരുന്നവരും പ്രദേശവാസികളും ഖര മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തി.
പ്ലാന്റിലേക്ക് മാലിന്യവുമായി വാഹനമെത്തിയാല്‍ തടയുമെന്ന് മുന്നറിയിപ്പ് നല്‍കിയ നാട്ടുകാര്‍ നഗരസഭ ഭരണാധികാരികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss