|    May 27 Sat, 2017 6:12 am
FLASH NEWS

നിയമവിദ്യാര്‍ഥികളുടെ ഉപവാസസമരം

Published : 5th May 2016 | Posted By: SMR

കൊച്ചി: എറണാകുളം ഐജി ഓഫിസിനു മുന്നില്‍ ഗവ. ലോ കോളജ് നിയമവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസസമരം ആരംഭിച്ചു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജിഷയുടെ സഹപാഠികളായ നിയമവിദ്യാര്‍ഥികള്‍ ഐജി ഓഫിസിനു മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ സമരം നടത്തുന്നത്.
പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത കുറുപ്പംപടി എസ്‌ഐ, സിഐ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് ജിഷയും അമ്മയും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി കുറുപ്പംപടി പോലിസില്‍ പരാതി നല്‍കിയിട്ടും പോലിസ് സുരക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് ജിഷയുടെ സഹോദരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളുടെ പരാതികളെ മുഖവിലയ്‌ക്കെടുക്കാത്ത പോലിസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാന്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day