|    Jan 24 Tue, 2017 2:43 pm
FLASH NEWS

നിയമവാഴ്ചയ്ക്ക് ഭീഷണി: പൗരാവകാശ പ്രവര്‍ത്തകര്‍

Published : 22nd July 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയും ചെയ്ത അഭിഭാഷകരുടെ നടപടി നിയമവാഴ്ചയ്ക്ക് ഭീഷണിയാണെന്ന് പൗരാവകാശ സമിതി. നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം, ആദിവാസി ഗോത്ര മഹാസഭ, ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍, ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം (എന്‍എപിഎം), പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി ഭാരവാഹികള്‍ പുറത്തിറക്കിയ സംയുക്ത വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വാര്‍ത്തകളെ നിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തത് അപലപനീയമാണ്. കുറ്റാരോപിതരായ അഭിഭാഷകര്‍ക്കും ജുഡീഷ്യറിയുമായി ബന്ധപ്പെട്ടവര്‍ക്കും സവിശേഷാധികാരങ്ങളൊന്നും ഇന്ത്യയിലില്ല. കുറ്റവാളികളായ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജനാധിപത്യവാദികളും പൗരാവകാശ പ്രവര്‍ത്തകരും പരാതി നല്‍കും.
കുറ്റവാളികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും എന്‍എപിഎം ദേശീയ കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സംസ്ഥാന കണ്‍വീനര്‍ വി ഡി മജീന്ദ്രന്‍, പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി ചെയര്‍മാന്‍ പുരുഷന്‍ ഏലൂര്‍, ദലിത്-ആദിവാസി പൗരാവകാശ സമിതി സംസ്ഥാന കണ്‍വീനര്‍ എം ഗീതാനന്ദന്‍, ജനജാഗ്രതാ സമിതിയംഗം സുരേഷ് വര്‍മ, സാമൂഹികപ്രവര്‍ത്തകന്‍ പ്രഫ. കെ അരവിന്ദാക്ഷന്‍, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം എന്‍ ഗിരി, എന്‍എഫ്എഫ് ദേശീയ സെക്രട്ടറി ടി പീറ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക