|    Nov 18 Sat, 2017 4:39 am

നിയമലംഘനം: 132 പേരുടെ ലൈസന്‍സ് തെറിച്ചു

Published : 3rd August 2017 | Posted By: fsq

 

കാക്കനാട്: മൊബൈല്‍ ഫോണില്‍ സംസാരിച്ചും റോഡിലെ ചുവപ്പു സിഗ്‌നല്‍ ലംഘിച്ചും അമിത ഭാരം കയറ്റി വാഹനമോടിച്ചതിനും വിവിധ കുറ്റങ്ങള്‍ക്ക് 132 പേരുടെ ഡ്രൈവിങ് ലൈസന്‍സ് തെറിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കി വിടുന്ന പരിപാടി ഇല്ലെന്നും അതുകൊണ്ട് ലൈസന്‍സ് സസ്‌പെന്റ് ചെയ്‌തെന്ന് എറണാകുളം ആര്‍ടിഒ റെജി പി വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച കുറ്റത്തിനാണ് കൂടുതല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് തെറിച്ചിരിക്കുന്നത്. 43 പേര്‍. ചുവപ്പ് സിഗ്്‌നല്‍ ലംഘിച്ചതിന് 28 ഉം അമിത ഭാരം കയറ്റിയതിന് ഏഴും അമിത വേഗതയ്ക്ക് എട്ടും ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയതിന് 18 പേരും മദ്യപിച്ച് വാഹനമോടിച്ചതിന് മൂന്ന് പേരും ചെറിയ കുറ്റങ്ങള്‍ അഞ്ചുതവണയില്‍ കൂടുതല്‍ പിടിക്കപ്പെട്ട സംഭവത്തിലും ഒട്ടേറെ പേരുടെ ലൈസന്‍സുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക