|    Jul 28 Fri, 2017 12:12 am
FLASH NEWS
Home   >  Pravasi  >  Gulf  >  

നിയമലംഘനം: ദോഹയില്‍ കഴിഞ്ഞമാസം ഭക്ഷണശാലകള്‍ അടച്ചുപൂട്ടി

Published : 7th October 2016 | Posted By: SMR

ദോഹ: ദോഹ നഗരസഭക്ക് പരിധിയില്‍ സപ്തംബര്‍ മാസം 13 ഭക്ഷണ ശാലകള്‍ അടച്ചുപൂട്ടിയതായി നഗരസഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. നഗരസഭക്കു കീഴിലെ ആരോഗ്യ നിയന്ത്രണ വിഭാഗം 1084 പരിശോധനാ പര്യടനങ്ങളാണ് കഴിഞ്ഞ മാസം നടത്തിയത്.
ആരോഗ്യ നിബന്ധനകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട 1975ലെ മൂന്നാം നമ്പര്‍ നിയമ വകുപ്പനുസരിച്ച് 82 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ നിബന്ധനയുമായി ബന്ധപ്പെട്ട 1990ലെ എട്ടാം നമ്പര്‍ നിയമ വകുപ്പനുസരിച്ച് 25 നിയമലംഘനങ്ങ ളും രേഖപ്പെടുത്തി.
ഇറക്കുമതി ചെയ്യപ്പെട്ടതും പ്രാദേശികവുമായ 1377 ടണ്‍ മത്സ്യം പരിശോധനക്കു വിധേയമാക്കി. ഇതില്‍ 50 ടണ്‍ മത്സ്യങ്ങള്‍ നശിപ്പിച്ചു. 62410 ചിക്കനുകള്‍ പരിശോധിച്ചതില്‍ 533 എണ്ണം നശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക