|    Nov 24 Fri, 2017 11:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിയമലംഘനം; ആംബുലന്‍സുകള്‍ക്കെതിരേ നടപടിക്ക് നിര്‍ദേശം

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: നിയമം ലംഘിച്ച് നിരത്തിലോടുന്ന ആംബുലന്‍സുകള്‍ക്കെതിരേ നടപടിക്ക് നിര്‍ദേശം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും നികുതി വെട്ടിച്ചും സര്‍വീസ് നടത്തുന്ന ആംബുലന്‍സ് വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയാണ് നിര്‍ദേശം നല്‍കിയത്.
സന്നദ്ധസംഘടനകളും ചില വ്യക്തികളും വാഹനം വാങ്ങി ആംബുലന്‍സ് എന്ന ബോര്‍ഡ് വച്ച് നിരത്തിലിറക്കുകയാണെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
ആംബുലന്‍സുകള്‍ക്കു പുറമെ സ്‌കൂള്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ കല്യാണ ആവശ്യങ്ങള്‍ക്കും വാടകയ്ക്കു നല്‍കുന്നതും വിനോദയാത്രയ്ക്കും മറ്റും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലും സന്നദ്ധ സംഘടനകളുടെ പേരിലും 1500ലേറെ ആംബുലന്‍സുകളാണ് സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്നത്. എന്നാല്‍, ഇവയില്‍ പലതും രജിസ്‌ട്രേഷനില്‍ കൃത്രിമം കാട്ടിയും നികുതി അടയ്ക്കാതെയും ഫിറ്റ്‌നസ് ഇല്ലാതെയുമാണ് സര്‍വീസ് നടത്തുന്നതെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. ജനസേവനത്തിന്റെ മറപിടിച്ച് മറ്റുപല കാര്യങ്ങള്‍ക്കും ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇവരില്‍ നിന്നു കൃത്യമായ നികുതിയും സര്‍ക്കാരിനു ലഭിക്കുന്നില്ലെന്ന് പരാതികള്‍ പരിശോധിച്ച വേളയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഈ സാഹചര്യത്തിലാണു കര്‍ശന നടപടിയിലേക്ക് നീങ്ങാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക