|    Oct 20 Sat, 2018 2:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നിയമഭേദഗതി : യുപിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചാല്‍ നല്‍കിയവര്‍ക്ക് വധശിക്ഷ

Published : 21st September 2017 | Posted By: fsq

 

ലഖ്‌നോ: വ്യാജമദ്യം കഴിച്ച് മരണം സംഭവിച്ചാല്‍ അതിന് ഉത്തരവാദികളായവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ നല്‍കുന്നതിന് നിയമം ഭേദഗതി ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് വൈകാതെ സര്‍ക്കാര്‍ പുറപ്പെടുവിക്കും. സംസ്ഥാനത്തെ വ്യാജമദ്യ മാഫിയയെ ഉന്‍മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. കേസിന്റെ തീവ്രത പരിഗണിച്ചായിരിക്കും വധശിക്ഷ, ജീവപര്യന്തം, പത്തുലക്ഷം രൂപ പിഴ എന്നീ ശിക്ഷകള്‍ വിധിക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് 2010ലെ യുപി എക്‌സൈസ് ആക്ടില്‍ ഭേദഗതി വരുത്തി 60 (എ) എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss