|    Apr 26 Thu, 2018 3:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമപോരാട്ടം തീരും വരെ പോപുലര്‍ ഫ്രണ്ട് കൂടെയുണ്ടാവും: നാസറുദ്ദീന്‍ എളമരം

Published : 11th March 2018 | Posted By: kasim kzm

കോഴിക്കോട്: നിയമപരമായ പോരാട്ടം അവസാനിക്കും വരെ കേസില്‍ പോപുലര്‍ ഫ്രണ്ട് കൂടെയുണ്ടാവുമെന്നു സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഹാദിയക്കും ഷഫിന്‍ ജഹാനും ഉറപ്പു നല്‍കി. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പോപുലര്‍ ഫ്രണ്ട് കൂടെയുണ്ടാവും. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട പുകമറ കോടതിവിധിയോടെ പൊളിഞ്ഞുവീണിരിക്കുകയാണ്.
ഏത് അന്വേഷണവും നടത്തട്ടെ. എന്‍ഐഎയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ പോവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിനാലാണ് സുപ്രിംകോടതി തന്നെ ജഡ്ജിയുടെ നിരീക്ഷണം വേണമെന്നു പറഞ്ഞത്. എന്തെങ്കിലും ക്രിമിനല്‍ കാര്യങ്ങളുണ്ടെങ്കില്‍ അന്വേഷിക്കാമെന്നു മാത്രമാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി നടത്തിയ ഈ പോരാട്ടത്തില്‍ മാധ്യമങ്ങളുടെയും മറ്റു സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സഹായം ഉണ്ടായിട്ടുണ്ടെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
വലിയൊരു സാമ്പത്തിക ചെലവ് ഇതിനു വേണ്ടിവന്നു. പൊതുജനങ്ങളാണ് അതിനു സഹായിച്ചത്. അതിന്റെ കണക്ക് ഉടന്‍ പൊതുജനത്തിനു മുമ്പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss