|    Mar 29 Wed, 2017 10:43 pm
FLASH NEWS

നിയമന വിവാദം: മനീഷ് സിസോദിയയെ എസിബി ചോദ്യം ചെയ്തു

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനിലെ നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആന്റി കറപ്ഷന്‍ ബ്യൂറോ(എസിബി) ചോദ്യം ചെയ്തു. രാവിലെ 11ഓടെ എസിബി ഓഫിസിലെത്തിയ സിസോദിയയെ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി വനിതാ കമ്മീഷന് സാമ്പത്തിക സ്വയംഭരണാധികാരം നല്‍കിക്കൊണ്ട് സിസോദിയയുടെ ഓഫിസില്‍ നിന്നു കത്തയച്ചതായി എസിബി കണ്ടെത്തിയിരുന്നു. നിയമപ്രകാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് മാത്രമേ സാമ്പത്തിക സ്വയംഭരണാവകാശം നല്‍കാന്‍ അധികാരമുള്ളു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നതായും എസിബി അധികൃതര്‍ പറഞ്ഞു. എന്നാല്‍, കമ്മീഷന്‍ പാനല്‍ നിയമനത്തില്‍ സിസോദിയക്ക് പങ്കില്ലെന്നും ചോദ്യം ചെയ്യല്‍ രാഷ്ട്രീയ പകപോക്കലാണെന്നും മലിവാള്‍ പ്രതികരിച്ചു.
അതേസമയം, ഭീഷണിപ്പെടുത്തല്‍ കേസിന്റെ അന്വേഷണവുമായി സഹകരിക്കാത്തതിന് എഎപി എംഎല്‍എ ഗുലാബ് സിങിനെതിരേ ഡല്‍ഹി പോലിസ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, പാര്‍ട്ടിയുടെ ഗുജറാത്ത് ചുമതലയുള്ള താന്‍ ഒക്ടോബര്‍ 18ന് പോലിസില്‍ ഹാജരാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി ഗുലാബ് സിങ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day