|    Dec 17 Sun, 2017 8:06 am
FLASH NEWS
Home   >  Kerala   >  

നിയമന വിവാദം ചീഫ്‌സെക്രട്ടറി അന്വേഷിക്കും; പുതിയ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

Published : 13th October 2016 | Posted By: G.A.G

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ നിയമനങ്ങളെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പടുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന വിവാദ നിയമനങ്ങളാണ് ഇത്തരത്തില്‍ അന്വേഷണവിധേയമാക്കുക. നിയമനങ്ങളില്‍ അഴിമതി ഒഴിവാക്കാനും സ്വജനപക്ഷപാതം തടയുന്നതിനും ആവശ്യമായ നയരൂപീകരണത്തിന് ബോര്‍ഡ് രൂപീകരിക്കുവാനും തീരുമാനമായിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളിലെ ഡെപ്യൂട്ടേഷന്‍ ഉള്‍പ്പടെയുള്ള നിയമനകാര്യങ്ങളില്‍ ഇനിമേല്‍ വിജിലന്‍സിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss