|    Jan 17 Tue, 2017 4:38 pm
FLASH NEWS

നിയമന നിരോധനം; ഒരു വിഭാഗം അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: ശമ്പള നിഷേധത്തിനും നിയമന നിരോധനത്തിനുമെതിരേ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക്. സമരത്തിന്റെ ഒന്നാംഘട്ടമായി നാളെ നിയമസഭയിലേക്കും മറ്റു ജില്ലകളില്‍ ഡിഡിഇ ഓഫിസുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് കെപിഎസ്ടിഎ ജനറല്‍ സെക്രട്ടറി എ സലാഹുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സര്‍വീസിലുള്ള എല്ലാ അധ്യാപകര്‍ക്കും ശമ്പളം നല്‍കുക, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒഴിവുകള്‍ നികത്തുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ധിപ്പിക്കുക, പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, എസ്എസ്എയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്. ഏപ്രില്‍ 30വരെ കൃത്യമായ ശമ്പളം ലഭിച്ചിരുന്ന സംസ്ഥാനത്തെ അധ്യാപകര്‍ക്കാണ് കഴിഞ്ഞ രണ്ടുമാസമായി ശമ്പളം മുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1:30, 1:35 അനുപാതത്തില്‍ തസ്തിക നിര്‍ണയം നടത്താന്‍ ഉത്തരവിടുകയും അതിന്റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന എല്‍ഡിഎഫ് സ ര്‍ക്കാര്‍ തസ്തിക നിര്‍ണയത്തിനെതിരേ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇത് പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതിയുടെ തുക മുന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് പുതിയ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എ ന്‍ രാജ്‌മോഹനന്‍, ജി ആര്‍ ജിനി ല്‍ ജോസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക