നിയമന നടപടികള്‍ റിക്കാഡ് ചെയ്യാം: സുപ്രിംകോടതി
Published : 7th April 2018 | Posted By: kasim kzm
ന്യൂഡല്‍ഹി: സംസ്ഥാന പിഎസ്സികളും മറ്റു നിയമന സമിതികളും നടത്തുന്ന നിയമന നടപടികള്‍ സാധ്യമാണെങ്കില്‍ വീഡിയോ റിക്കാഡിങ് നടത്താവുന്നതാണെന്ന് സുപ്രിംകോടതി നിര്‍ദേശം.
മേഘാലയയിലെ ലോവര്‍ പ്രൈമറി സ്കൂളുകളിലെ അധ്യാപകരെ നിയമിച്ചതില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് നല്കിയ ഹരജി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ നല്കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, റോഹിന്‍ടണ്‍ ഫാലി നരിമാന് എന്നിവരുടെ ബെഞ്ച് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സമാനമായി കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് തടയിടാന്‍ പരീക്ഷാ കേന്ദ്രങ്ങളിലും ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാവുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.